തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം വന്‍ ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്ന കാറ്റ് നാളെ രാത്രിയോടെ ദുര്‍ബലമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിലവില്‍ മധ്യഅറബ് കടലിലുള്ള കാറ്റ് മഹാരാഷ്ട-ഗുജറാത്ത് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് കര്‍ണാടക-ഗുജറാത്ത് തീരത്തുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് അന്യസംസ്ഥാനങ്ങളിലെത്തിച്ചേര്‍ന്ന മലയാളികളെ കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.ഇവര്‍ക്ക് താല്‍ക്കാലികാശ്വാസമായി 2500 രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.