ഓടക്കാലി പള്ളി ഫെബ്രുവരി മൂന്നിനുള്ളില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാന്‍ നിര്‍ദേശം

കൊച്ചി: പെരുമ്പാവൂര്‍ ഓടക്കാലി സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാനായി ഫെബ്രുവരി മൂന്നിനുള്ളില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് എറണാകുളം ജില്ലാ കോടതി.

കോടതി ഉത്തരവ് പ്രകാരം പള്ളി കൈമാറി റൂറല്‍ എസ് പിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും നടപ്പാക്കിയില്ലെങ്കില്‍ ഫെബ്രുവരി നാലിന് റൂറല്‍ എസ് പി നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശം നല്‍കി.

ഏറെക്കാലമായി യാക്കോബായ ഓര്‍ത്തഡോക്സ് തര്‍ക്കം നിലനില്‍ക്കുന്ന ആരാധനാലയമാണ് ഓടക്കാലി സെന്റ് മേരീസ് പള്ളി. സുപ്രീം കോടതി വിധി ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനായില്ല. വിധി നടപ്പായി കിട്ടുന്നില്ലെന്ന് കാണിച്ച് ഓര്‍ത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Top