കൊച്ചി: അന്‍പത്തി ഒന്നാമത് ഓടക്കുഴല്‍ പുരസ്‌ക്കാരത്തിന് സാറാ ജോസഫ് അര്‍ഹയായി. ബുധിനി എന്ന നോവലിനാണ് പുരസ്‌കാരം. വികസനത്തിന്റെ പേരില്‍ സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയിറക്കപ്പെടുന്നവരുടെ ജീവിതം ആവിഷ്‌കരിക്കുന്ന നോവലാണ് ബുധിനി.
മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ 44 മത് ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിന് ഡോക്ടര്‍ എം. ലീലാവതി അവാര്‍ഡ് സമര്‍പ്പിക്കും. മഹാകവി തന്നെ സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ആണ് അവാര്‍ഡ് നല്‍കുന്നത്.