മുംബൈ : ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്ടത്തിന് പിന്നാലെ ഓസ്‌ട്രേലിയക്ക് വീണ്ടും തിരിച്ചടി.
ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടയില്‍ ആഗറിന്റെ വിരലിന് പരിക്കേറ്റു.
പരിക്കിനെ തുടര്‍ന്ന് സ്പിന്നര്‍ ആഷ്ടണ്‍ ആഗര്‍ അവസാന രണ്ട് മത്സരങ്ങള്‍ക്കുണ്ടാകില്ല.
ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മയുടെ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ ആഗറിന്റെ കൈവിരല്‍ ഒടിയുകയായിരുന്നു.
ഡൈവ് ചെയ്ത ആഗറിന്റെ കൈവിരല്‍ നിലത്ത് കുത്തുകയായിരുന്നു. തെന്നി നീങ്ങുന്നതിനിടെ കൈവിരല്‍ ശരീരത്തിനടിയില്‍ പെട്ട് തിരിഞ്ഞതിനെത്തുടര്‍ന്നാണ് അപകടം സംഭവിച്ചത്.
എന്നാൽ ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ ആഗറിന്റെ അഭാവം ഓസീസിന് ഇനിയുള്ള കളിയില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കും.
ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ സൈഡ് ബെഞ്ചിലിരുന്ന ആഗര്‍ ഇന്‍ഡോറിലും കൊല്‍ക്കത്തയിലും കളിച്ചിരുന്നു.
ആദം സാംബക്ക് പകരം എത്തിയ ആഗര്‍ കളിച്ച രണ്ടു ഏകദിനങ്ങളിലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇനി ബംഗളൂരുവിലും റാഞ്ചിയിലും നടക്കുന്ന ഏകദിനങ്ങളില്‍ ആദം സാംബ തന്നെയാകും ആഗറിന് പകരം ഇറങ്ങുക.
നിലവില്‍ ഏകദിന പരമ്പര ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ 3-0ന് സ്വന്തമാക്കിയിരിക്കുകയാണ്. ഇനി രണ്ട് മത്സരങ്ങള്‍ കൂടിയാണ് അവശേഷിക്കുന്നത്.