ഒഡീഷ സെക്രട്ടേറിയറ്റ് ഇനി ‘ലോക് സേവ ഭവന്‍’ എന്നറിയപ്പെടും

ഭുവനേശ്വര്‍: ഒഡീഷ സെക്രട്ടേറിയേറ്റ് ഇനി മുതല്‍ ‘ലോക് സേവ ഭവന്‍’ എന്ന് അറിയപ്പെടും. നിയമസഭയില്‍ ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി നവീണ്‍ പട്‌നായിക്കാണ് പേരുമാറ്റുന്ന വിവരം പ്രഖ്യാപിച്ചത്.

ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാന്മാരെന്നും അവരെ സേവിക്കണമെന്നും നവീണ്‍ പട്‌നായിക് പറഞ്ഞു. സെക്രട്ടേറിയറ്റി(സചിവലയ)നെ ‘ലോക് സേവ ഭവന്‍’ എന്ന് പുനര്‍നാമകരണം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

1959 നവംബര്‍ 12നാണ് ഒഡീഷ സെക്രട്ടേറിയറ്റ് സമുച്ചയം രാജ്യത്തിന് സമര്‍പ്പിച്ചത്. അന്നത്തെ ആഭ്യന്തര മന്ത്രി ഗോവിന്ദ് ബല്ലഭ് പന്ത് ആണ് ഈ പ്രഖ്യാപനം നടത്തിയത്.

Top