ഭൂവനേശ്വര്‍: ഒഡീഷയിലെ ബിജെപുര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജു ജനതാദള്‍ (ബിജെഡി) സ്ഥാനാര്‍ഥിക്ക് വന്‍ ജയം.
ബിജെഡി സ്ഥാനാര്‍ഥി റിത സഹു 41,933 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തിരഞ്ഞെടുപ്പില്‍ റിത സഹുവിന് ലഭിച്ചത് 1,02,871 വോട്ടുകളാണ്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ഥി അശോക് പനിഗ്രഹിക്ക് 60,938 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 10,274 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
കോണ്‍ഗ്രസ് എംഎല്‍എ സുബല്‍ സഹുവിന്റെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഫെബ്രുവരി 24നാണു ബിജെപുരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.