ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികിന് വധഭീക്ഷണി

ഭുവനേശ്വർ : ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികിന് വധ ഭീക്ഷണി. ഏതുനിമിഷവും വധിക്കപ്പെട്ടേക്കാമെന്നാണ് അജ്ഞാത കത്തിൽ പറയുന്നത്. എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇതിനായി സംസ്ഥാനത്ത് എത്തിച്ചുകഴിഞ്ഞെന്നും കൊടുംക്രിമിനലുകളായ വാടകക്കൊലയാളികൾ മുഖ്യമന്ത്രിയെ ലക്ഷ്യംവച്ചിരിക്കുന്നതിനാൽ അതീവജാഗ്രത പുലർത്തണമെന്നുമാണു കത്ത്.

മുഖ്യമന്ത്രിയെ വധിക്കാൻ ക്വട്ടേഷൻ നൽകിയിരിക്കുന്നത് നാഗ്പുരിൽ ഉള്ള ഒരാളാണെന്നും ഇംഗ്ലിഷിൽ എഴുതിയ കത്തിൽ പറയുന്നു.

Top