ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായി പടര്‍ന്ന് പിടിക്കുന്ന കോവിഡ് ഇന്ത്യന്‍ ടൂറിസത്തെ ആകെ തകിടം മറിച്ചിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് ഇക്കാലയളവില്‍ സര്‍ക്കാരിന് ഇതിലൂടെ നഷ്ടമായത്. ഇപ്പോഴിതാ ഇന്ത്യന്‍ ടൂറിസത്തെയും സംസ്ഥാന ടൂറിസത്തെയും പഴയ പ്രൗഢിയിലേക്ക് കൊണ്ടുവരാന്‍ പുതിയൊരു ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒഡീഷ സര്‍ക്കാര്‍.
ലോക്ക്ഡൗണിന് ശേഷം രാജ്യവ്യാപകമായി ഒരു റോഡ് ഷോയാണ് ഒഡിഷ ടൂറിസം വകുപ്പ് നടത്താനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ആഞ്ഞടിച്ച ഫാനി ചുഴലിക്കാറ്റും ഇപ്പോഴുള്ള കോവിഡ് രോഗവും ഒഡിഷ ടൂറിസത്തെ തളര്‍ച്ചയുടെ പാതയിലാക്കി. ഇതില്‍ നിന്നും കരകയറാനാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്.
കൊല്‍ക്കത്ത, റാഞ്ചി, വിശാഖപട്ടണം, റായ്പുര്‍, ബിലാസ്പുര്‍ തുടങ്ങി ഇന്ത്യയിലെ തെരെഞ്ഞെടുത്ത 11 നഗരങ്ങളിലാണ് റോഡ് ഷോ നടത്തുക. റോഡ് ഷോയ്ക്ക് ശേഷം രാജ്യവ്യാപകമായി ഭക്ഷണമേളയുംനടത്താനുള്ള തയ്യാറെടുപ്പിലാണ് ഒഡിഷ.