ഭൂവനേശ്വര്‍: ഒഡീഷയില്‍ അഞ്ച് വയസുകാരിയെ മാനഭംഗത്തിനിരയാക്കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍. ഒഡീഷയിലെ ജഗസിംഗ്പുരിലെ സ്‌കൂളിനുള്ളില്‍ വെച്ചാണ് അഞ്ച് വയസുകാരിയ്ക്കു നേരെ പത്തും പതിനാലും വയസുള്ള വിദ്യാര്‍ഥികളുടെ ആക്രമണം ഉണ്ടായത്.
ശീതളപാനീയം നല്‍കി പ്രലോഭിപ്പിച്ചായിരുന്നു കുട്ടിയെ മാനഭംഗപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ട് വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കി. കേസില്‍ വിശദമായി അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.