മാജിക്കൊന്നും ഇല്ല,ഒടിയന്‍ ഒരു സാധാരണ നാട്ടിന്‍പുറത്തെ രസകരമായ കഥ; മോഹന്‍ലാല്‍

റെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം ഇന്നലെയാണ് പുറത്തിറങ്ങിയത്. വേള്‍ഡ് വൈഡ് റിലീസായിട്ടാണ് ഒടിയന്‍ എത്തിയത്. ഒടിയന്‍ ഒരു സാധാരണ നാട്ടിന്‍ പുറത്ത് നടക്കുന്ന രസകരമായ കഥയാണെന്നും അതില്‍ മാജിക്കൊന്നും ഇല്ലെന്നുമാണ് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടത്. ജിസിസിയിലെ പ്രമോഷന്‍ ചടങ്ങില്‍ സംസാരിക്കവെയാണ് താരം സിനിമയെക്കുറിച്ച് സംസാരിച്ചത്.

മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ

ഒടിയന്‍ എന്ന സിനിമയ്ക്ക് കിട്ടിയ ആവേശം കേരളത്തിലെ പോലെ തന്നെ ജിസിസിയിലും കിട്ടി. സിനിമ മികച്ചതാണ്, അല്ലെങ്കില്‍ സിനിമ എല്ലാവര്‍ക്കും ഇഷ്ടമാണ് എന്നതൊക്കെ സിനിമ കണ്ടിട്ട് നിങ്ങളാണ് തീരുമാനിക്കേണ്ടത്. സിനിമയില്‍ എന്റെ നാല്‍പത്തിയൊന്നാമത്തെ വര്‍ഷമാണ്. ഒരുപാട് സിനിമകള്‍ ഞങ്ങള്‍ പ്രമോട് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്, കാലാപാനിയും വാനപ്രസ്ഥവുമൊക്കെ. മലയാള സിനിമ സമൂഹം ഒരുപാട് പരീക്ഷണങ്ങള്‍ ചെയ്തിട്ടുള്ളതാണ്. അതുപോലെ പുതിയ ഒരു ഗെയിം ക്രാഷ് ആണ് ഒടിയന്‍ എന്ന സിനിമയും. അത്തരം സിനിമകള്‍ ലോകം മുഴുവന്‍ ഓടാന്‍ തുടങ്ങിയാല്‍ തീര്‍ച്ചയായും വലിയ സിനിമകളെടുക്കാം. അത് വലിയ ഒരു വെല്ലുവിളിയാണ്. ഇനി ചെയ്യുന്ന ലൂസിഫര്‍ വലിയ സിനിമയാണ്. ഇനി ഞാന്‍ പോകാന്‍ പോകുന്നത് കുഞ്ഞാലിമരക്കാര്‍ വലിയ സിനിമയിലേക്കാണ്. ഇത്തരം സിനിമകള്‍ക്ക് വേള്‍ഡ് വൈഡ് റിലീസ് ഉണ്ടായാല്‍ മികച്ച സിനിമകള്‍ എടുക്കാന്‍ കഴിയും. ഒടിയന്‍ നല്ല സിനിമയായി മാറട്ടെ.

തീര്‍ച്ചയായും ഒടിയന്‍ ഒരുപാട് പ്രത്യേകതയുള്ള സിനിമയാണ്. അതിലെ പാട്ടുകള്‍, സംഘട്ടനങ്ങള്‍.. ഒരു പാവം സിനിമയാണ് ഒടിയന്‍. അല്ലാതെ മാജിക്കൊന്നുമില്ല. ഒരു സാധാരണ നാട്ടിന്‍പുറത്ത് നടക്കുന്ന രസകരമായ തമാശയും പ്രണയവും പകയും.. അങ്ങനയേ പറയുന്നുള്ളൂ. അല്ലാതെ ഒടിയന്‍ എന്നുപറഞ്ഞാല്‍ എല്ലാവരെയും പേടിപ്പെടുത്തുന്ന സിനിമയൊന്നുമില്ല. അതിനകത്ത് ഭയങ്കര ഇമോഷന്‍സുണ്ട്. എന്തായാലും സിനിമ കാണൂ, ഞാനും സിനിമ കാണാന്‍ കാത്തിരിക്കുകയാണ്. കുറച്ച് നാള്‍ കഴിഞ്ഞേ തീയേറ്ററില്‍ പോയി സിനിമ കാണാന്‍ കഴിയൂ.

Top