ജീവിതത്തിലും സാങ്കല്‍പ്പിക കഥകളിലും ഒടിയന് വില്ലന്‍ പരിവേഷമാണ് ഉള്ളത്. ഈ നെഗറ്റീവ് കഥാപാത്രത്തെയാണ് വെള്ളിത്തിരയില്‍ നായക കഥാപാത്രമായി മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
മോഹന്‍ലാലിന്റെ മാത്രമല്ല, മലയാള സിനിമയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമയാണ് ഒടിയന്‍. ഇപ്പോള്‍ പുറത്തിറങ്ങിയ ഒടിയനിലെ ‘മാനം തുടുക്കണ് ‘ എന്ന ഗാനം ഒരു മില്യണ്‍ കാഴ്ചക്കാരെയും മറികടന്ന് ചുരുങ്ങിയ സമയം കൊണ്ട് കുതിച്ചത് ലാലിന്റെ ആരാധകര്‍ക്ക് ആവേശമായിട്ടുണ്ട്.
2018ല്‍ മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കും ദേശീയ അവാര്‍ഡ് തന്നെ നേടികൊടുക്കാന്‍ ഈ സിനിമയിലെ അഭിനയം വഴി ഒരുക്കുമെന്നുള്ള പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
എന്നാല്‍ ദേശീയ അവാര്‍ഡ് ജേതാവ് റാം സംവിധാനം ചെയ്ത മമ്മൂട്ടിയുടെ പേരന്‍പ് എന്ന സിനിമ മോഹന്‍ലാലിനു മാത്രമല്ല, ഇപ്പോള്‍ മഞ്ജു വാര്യര്‍ക്കും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
ഡിസംബര്‍ 14 ന് പുറത്തിറങ്ങുന്ന ഒടിയന്‍ ഭയക്കുന്നത് പേരന്‍പിനെ തന്നെയാണെന്നന്നാണ് മോഹന്‍ലാലുമായി ബന്ധപ്പെട്ട അടുത്ത കേന്ദ്രങ്ങളും വ്യക്തമാക്കുന്നത്.
പേരന്‍പിലെ അച്ഛനും മകള്‍ക്കും അവാര്‍ഡ് ലഭിച്ചില്ലങ്കില്‍ അത് വലിയ പാതകമാകുമെന്ന അഭിപ്രായം ഇതിനകം തന്നെ തമിഴ് സിനിമാ മേഖലയിലും ഉയര്‍ന്നു കഴിഞ്ഞു.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച അഭിനയം കാഴ്ചവച്ച സിനിമയാണ് പേരന്‍പ് എന്ന് ഗോവന്‍ ചലച്ചിത്ര മേളയില്‍ പങ്കെടുത്ത സിനിമാ നിരൂപകരാണ് സാക്ഷ്യപ്പെടുത്തുന്നത്.ഇവിടെ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ ആയിട്ടും മത്സര വിഭാഗത്തില്‍ പെടുത്താതിരുന്നതില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം 2018ലെ ദേശീയ അവാര്‍ഡ് പട്ടികയില്‍ ഏറ്റവും കടുത്ത മത്സരം നേരിടാന്‍ പോകുന്നത് മലയാളി താരങ്ങള്‍ തമ്മിലായിരിക്കുമെന്നത് എന്തായാലും ഉറപ്പായിക്കഴിഞ്ഞു.
ഒടിയന്‍ മലയാള സിനിമയാണെങ്കില്‍ തമിഴ് സിനിമ എന്ന നിലയിലാണ് പേരന്‍പ് ദേശീയ അവാര്‍ഡ് ജൂറിക്കു മുന്‍പാകെ പരിഗണിക്കപ്പെടുക.
രാജ്യത്തെ സിനിമാ മേഖലയെ 2.0 എന്ന സിനിമയിലൂടെ ഞെട്ടിച്ച് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒരു സംഭവമായി മാറി കൊണ്ടിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനു പോലും ഒരു ദേശീയ അവാര്‍ഡും ഇതുവരെ ലഭിച്ചിട്ടില്ല.
എന്നാല്‍ നിരവധി വട്ടം മികച്ച നടനുള്ള ദേശീയ അവാര്‍ഡുകള്‍ വാങ്ങി കൂട്ടിയ മലയാളികളുടെ സ്വന്തം മമ്മൂട്ടിയും മോഹന്‍ലാലും ഇന്ത്യന്‍ സിനിമാലോകത്തിനു തന്നെ അഭിമാനമാണ്.
മറ്റൊരു ദേശീയ അവാര്‍ഡിനു വേണ്ടി ഇവര്‍ക്കു രണ്ടു പേര്‍ക്കും പരസ്പരം ഏറ്റുമുട്ടേണ്ടി വരുമെന്നതു മാത്രമാണ് ഇത്തവണ ദേശീയ അവാര്‍ഡിനെ ശ്രദ്ധാകേന്ദ്രമാക്കുക.