‘ഒടിയന്‍ സിനിമയുടെ വ്യാജന്‍ പത്ത് മിനുറ്റ് കൊണ്ട് തടഞ്ഞു’; ശ്രീകുമാര്‍ മേനോന്‍

കൊച്ചി : മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ഒടിയന്‍ ഇന്റര്‍നെറ്റില്‍ എത്തിയതിന് പിന്നാലെ സിനിമയുടെ വ്യാജന്‍ പത്ത് മിനുറ്റ് കൊണ്ട് തടഞ്ഞുവെന്നും അതിനായി പ്രത്യേക പത്തംഗ സൈബര്‍ പ്രൊട്ടക്ഷന്‍ ടീമിനെ റിലീസിന് മുന്‍പേയുണ്ടാക്കിയിരുന്നുവെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.

ചിത്രത്തിന്റെ റിലീസിന് മുന്‍പ് ചെന്നൈയിലെ കോടതിയെ സമീപിച്ചെന്നും വ്യാജ പതിപ്പ് വരികയാണെങ്കില്‍ തടയാനുള്ള വെബ്‌സൈറ്റുകള്‍ ആദ്യമേ തടയാന്‍ അനുമതി ലഭിച്ചിരുന്നെന്നും ശ്രീകുമാര്‍ മേനോന്‍ അറിയിച്ചു. തമിഴ് എം.വി എന്ന സൈറ്റിലാണ് ചിത്രത്തിന്റെ തിയറ്റര്‍ കോപ്പി പ്രചരിക്കുന്നത്. വൈകീട്ട് മൂന്ന് മണിക്കാണ് ചിത്രം അപ്‌ലോഡ് ചെയ്തത്.

അതേസമയം ഹര്‍ത്താലിനെ മറികടന്ന് കേരളത്തില്‍ റിലീസ് ചെയ്ത ആദ്യ സിനിമയായാണ് ഒടിയന്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്.

Top