ഒടിയന്‍ ചിത്രത്തിനോടുള്ള സ്നേഹം ഇപ്പോഴും തുടരുന്നതിൽ നന്ദി പറഞ്ഞ് സംവിധായകന്‍ വി.എ ശ്രീകുമാര്‍. ഒടിയന്‍ ചിത്രത്തിന്റെ പ്രമോഷനായി വച്ചിരിക്കുന്ന പ്രതിമകൾക്ക് മുന്നിലെ നവദമ്പതികളുടെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ചാണ് സംവിധായകന്റെ പ്രതികരണം.
‘പാലക്കാട് ഓഫീസിന് മുന്നിൽ ഒടിയൻ നിൽപ്പുണ്ട്. പ്രമോഷന്റെ ഭാഗമായി തിയറ്ററുകളിൽ സ്ഥാപിച്ച ഒടിയൻ ശിൽപ്പങ്ങളിൽ രണ്ടെണ്ണം. ഒടിയനെ കാണാനും കൂടെ പടമെടുക്കാനും ദിവസവും സന്ദർശകരുണ്ട്. ഇന്നു വന്ന അതിഥികളാണിവർ. പടമെടുക്കാൻ അവർ അനുവാദം ചോദിച്ചു. അവരോട് തിരിച്ച് പടമെടുക്കാനുള്ള അനുവാദവും ഓഫീസിലെ സുഹൃത്തുക്കൾ ചോദിച്ചു. ഒടിയനോടുള്ള സ്നേഹം തുടരുന്നതിൽ നന്ദി’, ശ്രീകുമാര്‍ ഫെയ്സ്ബുക്കിൽ കുറിച്ചു.