ഒടിയന്‍ സെറ്റിലെ സാഹസ വീഡിയോ പുറത്തുവിട്ട് പീറ്റര്‍ ഹെയ്ന്‍

പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ വമ്പന്‍ സംഘട്ടന രംഗങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് ഒടിയന്‍ എന്ന മോഹന്‍ലാല്‍ ചിത്രം. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് താന്‍ കാണിച്ച ഒരു കാര്‍ സ്റ്റണ്ടിന്റെ വീഡിയോ പീറ്റര്‍ ഹെയ്ന്‍ പുറത്തു വിട്ടിരിക്കുകയാണ്. ഒടിയന്‍ സെറ്റിലെ പീറ്റര്‍ ഹെയ്നിന്റെ സാഹസത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ തന്റെ കരിയറിലെ ഏറ്റവും ഗംഭീര സിനിമയാവും എന്നാണ് പീറ്റര്‍ ഹെയ്ന്‍ വിശ്വസിക്കുന്നത്. ഈ ചിത്രം വിസ്മയിപ്പിക്കുന്ന സിനിമാനുഭവം പ്രേക്ഷകന് സമ്മാനിക്കും എന്നും അദ്ദേഹം പറയുന്നു.

ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒടിയനില്‍ മലയാളികളുടെ പ്രിയ താരം മഞ്ജുവാര്യര്‍ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്. കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്.

ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി 35വയസ്സും പിന്നിട്ട് അന്‍പതുകളിലുള്ള രൂപഭാവവും താരം തിരശ്ശീലയിലെത്തിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നായിരിക്കും മഞ്ജുവാര്യരുടെ ഒടിയനിലെ കഥാപാത്രം.

മനോജ് ജോഷി, നരേന്‍, ഇന്നസെന്റ്, കൈലാസ്, സന അല്‍ത്താഫ്, സിദ്ധിഖ്, നന്ദു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പീറ്റര്‍ ഹെയ്‌നാണ് സംഘട്ടനം ഒരുക്കുന്നത്. ആര്‍ട്ട് ഡയറക്ടര്‍ പ്രശാന്ത് മാധവ്, എം ജയചന്ദ്രന്‍, സാം സി എസ് എന്നിവര്‍ സംഗീതവും നിര്‍വഹിക്കുന്നു. ഡിസംബര്‍ 14ന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top