ഒടിയന് എന്ന സിനിമ മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല, ദക്ഷിണേന്ത്യന്‍ സിനിമാലോകം തന്നെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന സിനിമയാണ്.
ആ പ്രതീക്ഷകളെയാണ് ഇപ്പോള്‍ ഒടിയന്റെ പുതിയ ടീസര്‍ വീണ്ടും വാനോളം ഉയര്‍ത്തിയിരിക്കുന്നത്.
മോഹന്‍ ലാലിന്റെ മാത്രമല്ല, മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ പ്രമുഖ പരസ്യചിത്ര സംവിധായകന് വി.എം ശ്രീകുമാരമേനോനാണ് സംവിധാനം ചെയ്യുന്നത്.
ലാലിന് അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ വരെ തേടിയെത്തിയേക്കാവുന്ന സിനിമകൂടിയാണിത്.
സിനിമയിലെ ഒടിയന് മാണിക്യമെന്ന മോഹന്‍ലാലിന്റെ കഥാപാത്രം നടന്ന് നീങ്ങുന്ന രംഗമാണ് ടീസറില്‍. മോഹന്‍ലാലിന്റെ മുഖം കാണിക്കുന്നില്ലങ്കിലും പശ്ചാത്തല സംഗീതവും ഛായഗ്രഹണവും ആ രംഗത്തെ ത്രസിപ്പിക്കുന്നുണ്ട്.
സ്ക്രീനില്‍ തെളിയുന്ന ടൈറ്റില്‍ കാര്‍ഡില്‍ പോലും പുതിയ പരീക്ഷണമാണ് ഒടിയന്റെ അണിയറ പ്രവര്‍ത്തകര്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് മോഹന്‍ലാല്‍ തന്നെ ഈ ടീസര്‍ പുറത്തുവിട്ടത്.