സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 29 പേരില്‍ 12 പേര്‍ വിദേശത്ത് നിന്നെത്തിയവര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 29 പേരില്‍ 21 പേര്‍ വിദേശത്ത് നിന്നും വന്നവര്‍. ഏഴ് പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായാണ് പ്രവാസികളെ ഇന്ത്യന്‍ നാവിക സേനയുടെ കപ്പലുകളില്‍ മാലിയില്‍ നിന്ന് തിരികെ എത്തിച്ചത്.

18 സംസ്ഥാനങ്ങളില്‍ നിന്നുള്ള 698 പ്രവാസികളുമായി എത്തിയ ആദ്യ കപ്പലിലുണ്ടായിരുന്നതില്‍ 440 പേര്‍ മലയാളികളായിരുന്നു. കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ മെയ് 16 ന് അബുദാബിയില്‍ നിന്നും മൂന്നാമത്തെയാള്‍ മാലിദ്വീപില്‍ നിന്നുള്ള കപ്പലില്‍ എത്തിയയാളുമാണ്. മൂവരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കൊല്ലത്ത് ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തൃശ്ശൂരില്‍ നാല് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണ്. തിരുവനന്തപുരം, കണ്ണൂര്‍ – മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, കോഴിക്കോട്, കാസര്‍കോട് – രണ്ട് വീതം. എറണാകുളം, പാലക്കാട്, മലപ്പുറം ഒന്നു വീതമാണ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 630 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 130 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 69730 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്.

Top