ബാങ്ക് ജോലി വാഗ്ദാനം ചെയ്യത് തട്ടിപ്പ്; യുവതി പിടിയില്‍

കൊല്ലം: ബാങ്ക് ജോലി വാഗ്ദാനം ചെയ്യത് പതിനേഴ് പേരില്‍ നിന്നായി രണ്ടര കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി പിടിയില്‍. നീതു എന്ന യുവതിയാണ് പിടിയിലായത്. കൊല്ലം ജില്ലയിലെ പുനലൂരില്‍ പതിനേഴ് പേരാണ് തട്ടിപ്പിന് ഇരയായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിലേക്ക് ജോലിവാഗ്ദാനം ചെയ്താണ് നീതുവിന്റെ തട്ടിപ്പ്. ബാങ്കിന്റെ വിവിധ ശാഖകളില്‍ മാനേജര്‍ ഓഫീസ് അസിസ്റ്റന്റ്, മെസഞ്ചര്‍, ഡ്രൈവര്‍ എന്നി തസ്തികകളിലാണ് ജോലിവാഗ്ദാനം ചെയ്യതത്.

ബാങ്കില്‍ നിന്നും വിരമിച്ച് ഉന്നത ഉദ്യോഗസ്ഥന്‍ വഴിയാണ് ജോലിതരപ്പെടുത്തുന്നതെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. മാനേജര്‍ തസ്തിക പ്രതിക്ഷിച്ച് പണം നല്‍കിയ പുനലൂര്‍ സ്വദേശിനികളായ രണ്ട് യുവതികള്‍ക്ക് നഷ്ടമായത് അറുപത് ലക്ഷം രൂപയാണ്. ഇവര്‍ നല്‍കി പരാതിയുടെ അടിസ്ഥാനത്തിലാണ് നീതുവിനെ വാടകവീട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യതത്. ഇതുവരെ തട്ടിപ്പ് ഇരയായ പതിനേഴ് പേര്‍ പുനലൂര്‍ പൊലീസിന് പരാതി നല്‍കിക്കഴിഞ്ഞു. നീതുവിന്റെ അടുത്ത ബന്ധുക്കളെയും എസ് ബിഐയില്‍ നിന്നും വിരമിച്ച് ചില ഉദ്യോഗസ്ഥരെയും കേന്ദ്രികരിച്ച് അന്വേഷണം തുടങ്ങിയിടുണ്ട്.

Top