office time; onam celibration; inaugurated by chennithala

തിരുവനന്തപുരം: ഓഫീസ് സമയത്ത് ഓണാഘോഷം വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയുടെ ഓണാഘോഷം.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ഇന്ന് ഉച്ചയ്ക്ക് കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയായ കേരള സെക്രട്ടറിയേറ്റ് അസോസിയേഷനും വനിതാ വേദിയും സാംസ്‌കാരിക സംഘടനയായ സരസും ചേര്‍ന്ന് ഓണാഘോഷം സംഘടിപ്പിച്ചത്.

ആഘോഷങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

ഉച്ചയൂണിന്റെ ഇടവേള സമയത്താണ് ആഘോഷം തുടങ്ങിയതെങ്കിലും രണ്ടിന് ശേഷവും ചടങ്ങുകള്‍ നീണ്ടു നിന്നു.

ഭരണാധികാരികള്‍ ഇരുമ്പ് മറയ്ക്കുള്ളില്‍ ഇരിക്കുന്നതിനാല്‍ സാധാരണ ജനങ്ങള്‍ക്ക് അവരെ കാണാന്‍ കിട്ടുന്നില്ലെന്ന് ചടങ്ങ് ചെയ്ത്‌ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്നത് കേരളത്തില്‍ പൊതുവേ കാണുന്ന അവസ്ഥയാണ്. ഭരണം മാറിയതുകൊണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നത് ശരിയല്ല.

ഉദ്യോഗസ്ഥരെ ഉപദേശിക്കുന്ന ഭരണകര്‍ത്താക്കള്‍ അവരുടെ പ്രവര്‍ത്തനങ്ങളിലും മാതൃക കാണിക്കണമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

Top