രജനികാന്ത് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘2.0’യുടെ ഓഡിയോ റിലീസ് ചടങ്ങിനിടയില്‍ കമലഹാസന് നായകനാകുന്ന ‘ഇന്ത്യന്‍ 2’ന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍.
ദുബായില്‍ ബുര്‍ജ് പാര്‍ക്കില്‍ വച്ചാണ് 2.0ന്റെ ഓഡിയോ റിലീസ് നടക്കുക.
ചടങ്ങിലെ മുഖ്യാതിഥിയായി കമലഹാസന് പങ്കെടുക്കുമെന്നും തുടര്‍ന്ന് ഇന്ത്യന്‍ 2ന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
2.0 നിര്‍മ്മിച്ച ലൈക പ്രൊഡക്ഷന്സന്സാവും ഇന്ത്യന്റെ രണ്ടാം ഭാഗവും നിര്‍മ്മിക്കുക.
ഇന്ത്യന്‍ 2 നിര്‍മ്മിക്കാനിരുന്ന ദില്‍ രാജു പിന്മാറിയതോടെയാണ് ലൈക പ്രൊഡക്ഷന്‍ ചിത്രം നിര്‍മ്മിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചത്.
ആദ്യഭാഗം നിര്‍മ്മിച്ച ശ്രീ സൂര്യ മൂവീസ് ഇന്ത്യന്‍ എന്ന പേര് വീണ്ടും ഉപയോഗിക്കുന്നതിന് വന്‍ തുക ആവശ്യപ്പെട്ടതാണ് നിര്‍മ്മാണത്തില്‍ നിന്നും ദില്‍ രാജു പിന്മാറിയത്.