official online section’s online dictionary and mobile app

തിരുവനന്തപുരം: ‘ഭരണമലയാളം’ എന്ന പേരില്‍ ഔദ്യോഗികഭാഷാ വകുപ്പിന്റെ ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്പും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

ഇരുപതിനായിരത്തോളം പദങ്ങളും പ്രയോഗങ്ങളും അവയുടെ ഒട്ടേറെ മലയാളരൂപങ്ങളും ചേര്‍ത്ത് സംസ്ഥാനത്ത് ഭരണഭാഷ സംബന്ധിച്ച ആദ്യ ഓണ്‍ലൈന്‍ നിഘണ്ടുവാണ് glossary.kerala.gov.in

വകുപ്പുതല പദകോശം, ഭരണഭാഷാമാതൃകകള്‍, ടൈപ്പിങ് ഉപകരണങ്ങള്‍ തുടങ്ങിയവയ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘ഭരണമലയാളം’ മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Top