ലക്ഷദ്വീപിലെ കൊവിഡ് പ്രതിരോധവും വികസനവും വിലയിരുത്താന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു

കവരത്തി: ലക്ഷദ്വീപിലെ കൊവിഡ് പ്രതിരോധവും വികസനവും വിലയിരുത്താന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍. ലക്ഷദ്വീപിലെ കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വികസന കാര്യങ്ങളും വിലയിരുത്തുന്നതിനായി എട്ട് ദ്വീപുകളിലാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.

ഇവര്‍ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് റിപ്പോര്‍ട്ട് നല്‍കണം.ഓരോ ദ്വീപിലെയും ജനപ്രതിനിധികളുമായി ഉദ്യോഗസ്ഥര്‍ സംസാരിക്കും തുടര്‍ന്നായിരിക്കും അഡ്മിനിസ്‌ട്രേഷന് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യുന്നില്ലെന്ന പരാതിയുള്ളതിനാലാണ് അഡ്മിനിസ്‌ട്രേഷന്റെ പുതിയ നടപടി.

Top