ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 61 പേര്‍ക്കു പരിക്കേറ്റു.
ബാഗ്ദാദിലെ തിരക്കേറിയ വ്യാപര മേഖലയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. ഇതേത്തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ കടകളും കത്തി നശിച്ചു.
നഗരത്തിലെ റസ്റ്റോറന്റിനു സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്താവ് അറിയിച്ചു.