കെയ്‌റോ:ഈജിപ്തില്‍ കഴിഞ്ഞ മാസം 66 പേരുമായി തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മെഡിറ്ററേനിയന്‍ കടലില്‍ മെയ് 19ന് തകര്‍ന്നുവീണ എയര്‍ബസ് എ 320 വിമാനത്തില്‍ 66 യാത്രക്കാരുണ്ടായിരുന്നു. ആരും രക്ഷപെട്ടില്ല
വിമാനം തകരാനുള്ള കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈജിപ്ത്, ഗ്രീസ്, ഫ്രാന്‍സ്, അമേരിക്ക എന്നിവടങ്ങളില് നിന്നുള്ള കപ്പലുകളും വിമാനങ്ങളും ഒരു മാസത്തോളമായി അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചിലിലായിരുന്നു.
വിമാനം തകര്‍ന്നതിന് പിന്നില്‍ സാങ്കേതിക തകരാറിനെക്കാള്‍ തീവ്രവാദി ആക്രമണത്തിനാണ് സാധ്യതയെന്നാണ് ഈജിപ്ത് സിവില്‍ വ്യോമയാന മന്ത്രി പറയുന്നത്.
കോക്പിറ്റ് വോയ്‌സ് റെക്കോഡറും ബ്ലാക് ബോക്‌സും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ യഥാര്‍ത്ഥ കാരണം അജ്ഞാതമായി തുടരുകയാണ്.