തിരുവനന്തപുരം: പൊലീസ് തലപ്പത്തെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍.
ഉദ്യോഗസ്ഥര്‍ക്ക് ലക്ഷമണ രേഖയുണ്ടെന്നും അത് ലംഘിക്കാന്‍ പാടില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഇപ്പോഴുള്ള സര്‍വ്വീസ് ചട്ടങ്ങള്‍ കാലഹരണപ്പെട്ടതാണ്. അവ പുതുക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ വിരമിച്ച ഒഴിവില്‍ ജൂനിയര്‍ ഉദ്യോഗസ്ഥനെ നിയമിച്ചതില്‍ ഡിജിപിമാരായ ലോക്‌നാഥ് ബെഹ്‌റയും ഋഷിരാജ് സിങ്ങും അതൃപ്തി അറിയിച്ച് രംഗത്ത് വന്നിരുന്നു.
ഡിജിപി നിയമനത്തില്‍ അതൃപ്തി അറിയിച്ച് ഇരുവരും ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ബെറ്റാലിയനില്‍ നിന്ന് ചുമതലയൊഴിഞ്ഞ ഋഷിരാജ് സിങ്ങ് പകരം ജയില്‍ വകുപ്പ് ആസ്ഥാനത്ത് ചുമതലയേറ്റില്ല. ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പോവുകയും ചെയ്തു.
സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാണ് പുതിയ നിയമന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ഈ ഉത്തരവ് പുനപരിശോധിയ്ക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ഋിരാജ് സിങ്ങ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.