കോവിഡ് രോഗികൾക്കുള്ള സ്പെഷ്യൽ തപാൽ വോട്ടുമായി ഉദ്യോഗസ്ഥർ

തിരുവനന്തപുരം : കോവിഡ് രോഗികൾക്കും ക്വാറന്റീനിലുള്ളവർക്കും ഇന്ന് മുതൽ വോട്ട് ചെയ്യാം. ഇതിനു വേണ്ടി സ്പെഷ്യൽ തപാൽവോട്ടുമായി ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. അവർ താമസിക്കുന്ന സ്ഥലത്തോ ചികിത്സാകേന്ദ്രത്തിലോ എത്തിയാണ് വോട്ടുചെയ്യിക്കുന്നത്.പി.പി.ഇ.കിറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥരെത്തുന്നത്. വോട്ടറും കിറ്റ് ധരിച്ചിരിക്കണം.

ആളെ തിരിച്ചറിയാനാകുന്നില്ലെങ്കിൽ മുഖം കാണിക്കണമെന്ന് പോളിങ് ഓഫീസർക്ക് ആവശ്യപ്പെടാം.സാധാരണ വോട്ടെടുപ്പുപോലെ വോട്ടറുടെ വിരലിൽ മഷി പുരട്ടില്ല. ഉദ്യോഗസ്ഥൻ തരുന്ന ബാലറ്റ് പേപ്പറിൽ രഹസ്യമായാണ് വോട്ട് രേഖപ്പടുത്തേണ്ടത്. ബാലറ്റ് പേപ്പറിൽ സ്ഥാനാർഥിയുടെ പേരിനുനേരെ വലതുവശത്ത് പേന ഉപയോഗിച്ച് ശരി അടയാളമോ ഗുണനചിഹ്നമോ രേഖപ്പെടുത്താം.

Top