തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് അനുകൂലമായ ബില്ല് പാസാക്കിയ സര്‍ക്കാരിന്റെ നടപടി കള്ളക്കളിയാണെന്ന് വ്യക്തമാക്കി ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് ബില്ല് പാസാക്കിയത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ പ്രവേശനത്തില്‍ കുമ്മനം രാജശേഖരന്റെ ആദ്യ നിലപാടിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും, ഇക്കാര്യം സംബന്ധിച്ച് പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും, വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് കൊടുത്തതിനു ശേഷം ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നില്ലെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.