വിയന്ന: കൊറോണ വൈറസ് പകര്‍ച്ചവ്യാധി ആഗോള തലത്തില്‍ ആശങ്കയും ഭീതിയും പടര്‍ത്തുന്ന സാഹചര്യത്തില്‍
2002 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ക്രൂഡ് ഓയില്‍ നിരക്ക്. ബ്രെന്റ് ഫ്യൂച്ചേഴ്‌സ് 6.7 ശതമാനം അഥവാ 1.68 ഡോളര്‍ ഇടിഞ്ഞ് ബാരലിന് 23.25 ഡോളറിലെത്തി.
യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡിന് ഈ മാസം ആദ്യം 18 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 19.92 ഡോളറായി കുറഞ്ഞിരുന്നു. അവസാന റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവില്‍ ഇത് ബാരലിന് 20.34 ഡോളറാണ്. കൊറോണ വൈറസ് മഹാമാരി, സൗദി അറേബ്യ -റഷ്യ വിലയുദ്ധം എന്നിവ മൂലം ആവശ്യകതയിലുണ്ടായ ഇടിവാണ് എണ്ണ വിപണികളെ തകര്‍ത്തത്.
”ഒപെക്കിനും സൗദി അറേബ്യയ്ക്കും റഷ്യയ്ക്കും അവരുടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കഴിയും. കോവിഡ് -19 ല്‍ നിന്നുള്ള ഡിമാന്‍ഡ് ഇടിവ് മൂലമുളള ആഘാതം വളരെ വലുതാണെന്ന് നാഷണല്‍ ഓസ്ട്രേലിയ ബാങ്കിന്റെ ചരക്ക് ഗവേഷണ വിഭാഗം മേധാവി ലാച്‌ലാന്‍ ഷാ അഭിപ്രായപ്പെട്ടു.