ഇന്ധനവില വര്‍ദ്ധനവ് ജനങ്ങള്‍ക്ക് ഇരുട്ടടി, ശക്തമായി പ്രതിഷേധിക്കണമെന്ന് കോടിയേരി

kodiyeri

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും വില കുത്തനെ കൂട്ടിയ നടപടി ജനങ്ങള്‍ക്ക് താങ്ങാനാകാത്ത ഭാരമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിനും അന്യായമായി വിലകൂട്ടിയിരിക്കുകയാണ്. സിലിണ്ടറിന് 30 രൂപയും വാണിജ്യാവശ്യത്തിനുള്ളത് 40 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രോളിനും പെട്രോളീയം ഉത്പന്നങ്ങള്‍ക്കും ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്ക് ഇന്ത്യയില്‍ കൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദി സര്‍ക്കാരാണ് ജനങ്ങളോട് ഈ ക്രൂരത ചെയ്യുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

ഒന്നരമാസത്തിനുള്ളില്‍ ഡീസല്‍ ലിറ്ററിന് മൂന്നര രൂപയും, പെട്രോളിന് മൂന്ന് രൂപ 30 പൈസയുമാണ് ഉയര്‍ത്തിയിരിക്കുന്നതെന്നും, ഈ വര്‍ധനവ് പ്രളയ ദുരന്തത്തിലകപ്പെട്ട കേരള ജനതയ്ക്ക് ഇരുട്ടിയാണെന്നും, സ്വകാര്യ കമ്പനികളെ സഹായിക്കുന്നതിന് ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Top