oil price value-pinarayi facebook post

pinarayi

തിരുവനന്തപുരം: ആവര്‍ത്തിച്ചുള്ള ഇന്ധനവില വര്‍ധന ജനജീവിതത്തില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതായി പിണറായി വിജയന്‍.

യുപിഎ സര്‍ക്കാരിന്റെ വഴിയില്‍ കൂടുതല്‍ ആവേശത്തോടെയാണ് മോദി ഗവര്‍മെന്റ് ജനദ്രോഹ നടപടികളെടുക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. പാചക വാതകവും മണ്ണെണ്ണയും പെട്രോളും ഡീസലും ഏറ്റവും കുറഞ്ഞ വിലയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാഹചര്യമുള്ളപ്പോഴാണ് ആ കടമ മറന്ന്, ജനങ്ങള്‍ക്ക് അന്യായ വിലവര്‍ധനയിലൂടെ ഇരുട്ടടി നല്‍കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

മോദി ഇന്ത്യക്കാര്‍ക്ക് കൊണ്ടുവന്നത് ദുര്‍ദിനങ്ങളാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിലും തമിഴ്‌നാട്ടിലും വോട്ടെടുപ്പ് കഴിഞ്ഞതോടെ ഡീസലിനും പെട്രോളിനും വില കൂട്ടിയിരുന്നു. ഡീസലിന് 1.26 രൂപയും പെട്രോളിന് 83 പൈസയുമാണ് കൂട്ടിയത്.

വില വര്‍ധന പ്രാബല്യത്തിലാണ്. ഏപ്രില്‍ 16ന് പെട്രോള്‍ ലിറ്റര്‍ 74 പൈസയും ഡീസലിന് ഒന്നര രൂപയും കുറച്ചതിന് ശേഷം പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് തുടര്‍ച്ചയായ രണ്ടാം തവണയാണ്.

ഈ മാസം തുടക്കത്തില്‍ പെട്രോളിന് ലിറ്ററിന് 1.06 രൂപയും ഡീസലിന് 2.94 രൂപയും വില വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയലിന്റെ വിലയിലുണ്ടായ വര്‍ധനവും ഡോളര്‍രൂപ വിനിമയ നിരക്കില്‍ വന്ന വ്യത്യാസവുമാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

(പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…..)

Dsiregard for the common man’s income, fuel prices hiked again by Modi Govt. ആവര്‍ത്തിച്ചുള്ള ഇന്ധനവില വര്‍ധന ജനജീവിതത്തില്‍ ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
യു പി എ സര്‍ക്കാരിന്റെ വഴിയില്‍ കൂടുതല്‍ ആവേശത്തോടെയാണ് മോഡി ഗവര്‍മെന്റ് ജനദ്രോഹ നടപടികളെടുക്കുന്നത്. പാചക വാതകവും മണ്ണെണ്ണയും പെട്രോളും ഡീസലും ഏറ്റവും കുറഞ്ഞ വിലയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാഹചര്യമുള്ളപ്പോഴാണ് ആ കടമ മറന്ന്, ജനങ്ങള്‍ക്ക് അന്യായ വിലവര്‍ധനയിലൂടെ ഇരുട്ടടി നല്‍കുന്നത്.
മോഡി കൊണ്ടുവന്നത് ഇന്ത്യക്കാര്‍ക്ക് ദുര്‍ദിനങ്ങളാണ്.

Top