ആഗോള വിപണിയില്‍ എണ്ണ വില ഏറ്റവും കുറഞ്ഞ നിരക്കില്‍ തുടരുകയാണ്. 694 ലക്ഷം ബാരലാണ് സൌദി അറേബ്യ മെയ് മാസത്തില്‍ കയറ്റി അയച്ചത്. ഇത് ജൂണില്‍ 672 ലക്ഷം ബാരലായി കുറഞ്ഞു. ആഗോള വിപണയില്‍ എണ്ണയുടെ ആവശ്യം വര്‍ദ്ധിക്കുമ്പോഴും വില ഇടിഞ്ഞു നില്‍ക്കുന്നത് ഉത്പാദക രാഷ്ട്രങ്ങളില്‍ ആശങ്ക ഉണര്‍ത്തുന്നുണ്ട്.
വെസ്റ്റ് ടെക്‌സാസ് ക്രൂഡ് ഓയിലിന് 56 ഡോളറും ബ്രന്റ് ക്രൂഡിന് 59 ഡോളറുമാണ് ഇന്നത്തെ ബാരല്‍ വില. എണ്ണ വിലയിടിഞ്ഞ വിഷയത്തില്‍ വിവിധ ഉത്പാദക രാഷ്ട്രങ്ങള്‍ അനൌദ്യോഗിക ചര്‍ച്ച തുടരുകയാണ്.