മുംബൈ: ആഗോള വിപണിയില്‍ എണ്ണവില ഉയരാന്‍ സാധ്യത.
കഴിഞ്ഞ ദിവസം എണ്ണവില ബാരലിന് 65.25 ഡോളറിലെത്തിയിരുന്നു.
രണ്ടര വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ വിലയായിരുന്നു ഇത്.
വില പിടിച്ചുനിര്‍ത്തുന്നതിന് ഉല്‍പാദന നിയന്ത്രണം അടുത്ത വര്‍ഷം അവസാനം വരെ തുടരാനുള്ള ഉല്‍പാദക രാജ്യങ്ങളുടെ തീരുമാനമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
ആഭ്യന്തര വിപണിയിലും വൈകാതെ വില വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.