ന്യൂഡല്‍ഹി: മിതമായ നിരക്കില്‍ ക്രൂഡ് ഓയില്‍ നല്‍കണമെന്ന് ഇന്ത്യ സൗദി അറേബ്യയോട് ആവശ്യപ്പെട്ടു. വിവിധ ചര്‍ച്ചകള്‍ക്ക് ഇന്ത്യയിലെത്തിയ സൗദി എണ്ണ മന്ത്രി ഖാലിദ് അല്‍ ഫാലിഹിനെയാണ് പെട്രോളിയം മന്ത്രി ഈ ആവശ്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ എണ്ണ സംഭരണ കേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന് പങ്കാളിത്തം വഹിക്കാന്‍ അരാംകോയെ ഇന്ത്യ ക്ഷണിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു സൗദി എണ്ണ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് ഇന്ത്യയിലെത്തിയത്. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 60 ലക്ഷം ടണ്‍ സംഭരണ ശേഷിയുള്ള കൂറ്റന്‍ സംഭരണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ് ഇന്ത്യ.