ദുബായ്: ഇറാന്റെ കിഴക്കന്‍ തീരത്തുള്ള ഫൂജൈറയിലേക്ക് പോയ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലില്‍ നിന്നുള്ള സിഗ്‌നലുകള്‍ ശനിയാഴ്ചയ്ക്കു ശേഷം ലഭ്യമായിട്ടില്ല.
പാനമയുടെ പതാക വഹിക്കുന്ന റിയാ ഇറാന്റെ സമുദ്രാതിര്‍ത്തിയില്‍ കടന്നശേഷമാണു സിഗ്‌നല്‍ കിട്ടാതായതെന്ന് അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാന്‍ വിപ്ലവഗാര്‍ഡുകളുടെ താവളം സ്ഥിതിചെയ്യുന്ന ക്വേഷാം ദ്വീപിനു സമീപം വച്ചാണു കപ്പല്‍ കാണാതായതെന്നും ഇറാനെയാണു സംശയമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഇതുവരെ ഇറാന്‍ പ്രതികരിച്ചിട്ടില്ല.