ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ വാക്കുപാലിച്ചില്ലെന്ന് സൂസെപാക്യം

Soosapakiam

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ വാക്കുപാലിച്ചില്ലെന്ന് സൂസെപാക്യം. ഓഖി ദുരന്തത്തിന് നാലു മാസം തികയുന്നു. എന്നിട്ട് 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പരാതിയും അമര്‍ഷവുമുണ്ട്. പുനരധിവാസം ചെയ്യാമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ല എന്നും സുസെപാക്യം ആരോപിച്ചു.

കേരളത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍, യാനങ്ങള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്ക് പരിഹാരമായില്ല. 60 കോടി ഇതിന് ആവശ്യമുണ്ട്. ജോലി, ചികിത്സ, വിദ്യാഭ്യാസ സഹായങ്ങള്‍ എന്നിവയും പാലിച്ചില്ല.പുനരധിവാസത്തിന് സഭയുമായി സഹകരിച്ചിരുന്നെങ്കില്‍ കൂടുതല്‍ ഫലപ്രദമായേനെ എന്നും സൂസെപാക്യം വിമര്‍ശിച്ചു.

Top