താഷ്കെന്റ്: ടോക്യോ ഒളിമ്പിക്സില്‍ സ്ഥാനം പിടിച്ച് ഉസ്ബെക്കിസ്താന് താരം ഒക്സാന ചുസോവിറ്റിന. 44-ാം വയസ്സില്‍ എത്തിനില്‍ക്കുമ്പോഴും താരത്തിന്റെ പ്രകടനത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. സോവിയറ്റ് യൂണിയന്, ഉസ്ബെക്കിസ്താന്, ജര്‍മനി എന്നീ മൂന്ന് രാജ്യങ്ങളെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്.
കാല് നൂറ്റാണ്ടിലേറെ നീളുന്ന കരിയറില്‍ 16 ലോക ചാമ്പ്യന്‍ഷിപ്പുകളിലും താരം ഇടം നേടിയിട്ടുണ്ട്. നാല് ഏഷ്യന്‍ ഗെയിംസിലും താരം പങ്കെടുത്തിട്ടുണ്ട്. കൂടാതെ ഏഷ്യന്‍ ഗെയിംസിലും ലോക ചാമ്പ്യന്‍ഷിപ്പിലും ലോകകപ്പിലും സ്വര്‍ണം നേടിയിട്ടുണ്ട്.