ola auto service starting kochi and thiruvanadhapuram

കാര്‍ സര്‍വീസിനു പിന്നാലെ ഒല ഓട്ടോറിക്ഷാ സര്‍വീസും കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ചു. തുടക്കത്തില്‍ 250ലധികം ഓട്ടോകളാണ് ഒല മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഓട്ടോ സര്‍വീസിന് കൊച്ചിയില്‍ എത്തുന്നത്.

ആറു മാസത്തിനുള്ളില്‍ ഈ ശൃംഖലയിലെ ഓട്ടോകളുടെ എണ്ണം ആയിരത്തിനു മുകളില്‍ എത്തിക്കും. കിലോമീറ്ററിന് അഞ്ചു രൂപയ്ക്കു യാത്ര ചെയ്യാം. കുറഞ്ഞ നിരക്ക് 25 രൂപയാണ്. റൈഡ് ടൈം ചാര്‍ജ് മിനിറ്റിന് ഒരു രൂപയാണ്. രാത്രിയില്‍ സാധാരണ ചാര്‍ജിന്റെ ഒന്നര ഇരട്ടി നല്‍കിയാല്‍ മതി.

കേരളത്തിലെ രണ്ടു നഗരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 71 നഗരങ്ങളില്‍ ഈ സൗകര്യമിപ്പോള്‍ ലഭ്യമാണ്. ഏതാണ്ട് 1,20,000 ഓട്ടോറിക്ഷകള്‍ ഒല മൊബൈല്‍ ആപ്പില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.കൊച്ചിയെപ്പോലെ കൂടുതല്‍ നഗരങ്ങളെ ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബന്ധിപ്പിക്കുവാന്‍ കമ്പനി ഉദ്ദേശിക്കുന്നു.

മുംബൈ ഐഐടിയില്‍ വിദ്യാര്‍ഥികളായിരുന്ന ബാവിഷ് അഗര്‍വാളും അങ്കിത് ഭട്ടിയും ചേര്‍ന്ന് 2011ല്‍ ആരംഭിച്ചതാണ് വ്യക്തിഗത യാത്രയ്ക്കുള്ള ഈ ഒല എന്ന മൊബൈല്‍ ആപ്. ഇന്ന് 102 നഗരങ്ങളിലെ യാത്രക്കാര്‍ക്ക് 3,50,000 കാബ്, 80,000 ഓട്ടോറിക്ഷ എന്നിവയില്‍ യാത്രയ്ക്കു ബുക്ക് ചെയ്യാം.

Top