ന്യൂഡല്‍ഹി: കൂടുതല്‍ ആളെ കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആറംഗ ആഫ്രിക്കന്‍ സംഘം ടാക്‌സി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് ഉപേക്ഷിച്ചു.
51 വയസ്സുകാരനായ നൂറുദ്ദീനാണ് മര്‍ദ്ദനമേറ്റത്. കോംഗോ സ്വദേശിയായ യുവാവിനെ അക്‌റമിച്ച കേസുമായി ഇതിന് ബന്ധമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് കരുതുന്നത്.
രണ്ട് സ്ത്‌റീകളുള്‍പ്പടെ ആറ് പേര്‍ ടാക്‌സിയില്‍ സഞ്ചരിക്കാനെത്തിയപ്പോള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് അക്രമമുണ്ടായത് എന്ന് നൂറുദ്ദീന്‍ പൊലീസിനോട് പറഞ്ഞു.
നാലില്‍ കൂടുതല്‍ യാത്രക്കാരെ ഒരുമിച്ച് കയറ്റുക സാധ്യമല്ലെന്നുളള തന്റെ വാദത്തെ എതിര്‍ത്ത് അവര്‍ തന്നെ അക്രമിക്കുകയായിരുന്നെന്ന് ഇദ്ദേഹം പൊലീസിനോട് കൂട്ടിച്ചേര്‍ത്തു. മുഖത്തും ശരീരത്തും ധാരാളം ഒടിവും ചതവും ഉളളിനെ തുടര്‍ന്ന് ഇയാളെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമത്തിന് ശേഷം ഇവരെ രക്ഷപെടാന്‍ സഹായിച്ച റുവാണ്ട സ്വദേശിയെ പറ്റിയും കൂട്ടത്തിലുണ്ടായിരുന്ന മറ്റുളളവരെ പറ്റിയും അന്വേഷിച്ച് വരികയാണെന്നും സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് വഴു കുറ്റക്കാരെ വേഗം പിടികൂടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡപ്യൂട്ടി കമ്മീഷണര്‍ ഈശ്വര്‍ സിംഗ് പറഞ്ഞു.
കോംഗോ സ്വദേശിയായ യുവാവിന്റെ മരണത്തെ തുടര്‍ന്ന് പലയിടത്തും ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്.
കോംഗോ തലസ്ഥാനമായി കിന്‍ഷസയില്‍ ഇന്ത്യക്കാര്‍ നടത്തുന്ന കടകള്‍ക്ക് നേരെ കഴിഞ്ഞ ദിവസം അക്രമമുണ്ടായി.ഇതില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റു.
ഇത്തരം സംഭവങ്ങളുടെ തുടര്‍ച്ചയാണോ ഈ അക്രമമെന്ന് പരിശോധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.