ലോകത്തെ ആദ്യ ആന്‍ഡ്രോയിഡ് സ്‌കൂട്ടര്‍ കമ്പനിയായ എട്ടെര്‍ഗോയെ ഏറ്റെടുത്ത് ഒല ഇലക്ട്രിക്ക്. ആന്‍ഡ്രോയിഡ് ആപ്പ് വഴി പ്രവര്‍ത്തിക്കുന്ന എട്ടെര്‍ഗോയെ ഏറ്റെടുത്തതിലൂടെ കമ്പനിയുടെ സാങ്കേതികവൈദഗ്ധ്യവും ഡിസൈനും പകര്‍പ്പവകാശവുമെല്ലാം ‘ഒല’യ്ക്ക് സ്വന്തമായി.
9.2 കോടി ഡോളര്‍ (ഏകദേശം 690 കോടി രൂപ) ചെലവഴിച്ചാണ് ഏറ്റെടുക്കലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അടുത്തവര്‍ഷം ഇന്ത്യയിലടക്കം വൈദ്യുത സ്‌കൂട്ടര്‍ വിപണിയിലെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇതിനെ കാണുന്നത്. ഉയര്‍ന്ന ഊര്‍ജ സാന്ദ്രതയുള്ള ബാറ്ററി ഉപയോഗിക്കുന്ന എട്ടെര്‍ഗോയുടെ സ്‌കൂട്ടറിന് 240 കിലോമീറ്റര്‍ വരെ യാത്രയ്ക്കുള്ള ശേഷിയുണ്ട്. വാഹനത്തില്‍ തന്നെ ജി.പി.എസ്. സംവിധാനവും 4 ജി കണക്ടിവിറ്റിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡിനുശേഷം വൈദ്യുതവാഹനങ്ങള്‍ക്ക് വലിയ സാധ്യതകളാണുള്ളതെന്നും അത്തരത്തില്‍ പുതിയ അവസരം തുറക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കലെന്നും ഒല ഇലക്ട്രിക് സ്ഥാപകന്‍ ഭാവിഷ് അഗര്‍വാള്‍ പറഞ്ഞു.