ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഓല ഇലക്ട്രിക് തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയ സോഫ്റ്റ്വെയർ അപ്‌ഡേറ്റ് ചെയ്യാൻ തുടങ്ങി. എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറുകളിൽ നൽകുന്ന മൂവ് ഒഎസ്3 സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഘട്ടംഘട്ടമായി പുറത്തിറക്കും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കമ്പനി ആദ്യമായി ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കിയപ്പോൾ വാഗ്‍ദാനം ചെയ്‍ത ചില ഫീച്ചറുകള്‍ ഉൾപ്പെടെ നിരവധി പുതിയ സവിശേഷതകൾ പുതിയ സോഫ്റ്റ്‌വെയർ വാഗ്‍ദാനം ചെയ്യുന്നു. ഈ വർഷത്തെ ദീപാവലി ദിനത്തിൽ, തങ്ങളുടെ ഉപഭോക്താക്കൾക്ക് പുതിയ സോഫ്റ്റ്വെയർ അപ്‌ഡേറ്റ് ഉടൻ ലഭ്യമാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.
മൂവ് OS3 ന്റെ ബീറ്റ പതിപ്പ് പുറത്തിറക്കുമെന്നും ഒല ഇലക്ട്രിക് അതിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പ്രഖ്യാപിച്ചു. “നിങ്ങളുടെ ഒല എസ്1 ഫീച്ചർ വലുതും ഭാവിയിലേക്കുള്ളതുമാക്കി ഗെയിം മാറ്റാൻമൂവ് OS 3 തയ്യാറാണ്. ഞങ്ങൾ അതിന്‍റെ ബീറ്റ റോൾഔട്ട് ആരംഭിച്ചുകഴിഞ്ഞു. അത് ഘട്ടം ഘട്ടമായി പുറത്തിറക്കും..” കമ്പനി പ്രസ്‍താവനയില്‍ പറഞ്ഞു. ഈ ഒക്‌ടോബർ 25 ന് ഒല മൂവ് OS3 ക്കായി സൈൻ-അപ്പ് തുറന്നിരുന്നു.
മൂവ് OS3-ൽ വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകളിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഹിൽ ഹോൾഡ് കൺട്രോൾ ആയിരുന്നു. 2021 ഓഗസ്റ്റിൽ എസ്1 , എസ് 1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കിയപ്പോൾ ഈ ഫീച്ചർ ഓല വാഗ്ദാനം ചെയ്‍തിരുന്നു. കയറ്റത്തിൽ സ്‌കൂട്ടർ നിർത്തുമ്പോൾ താങ്ങി നിര്‍ത്താൻ ഈ ഫീച്ചർ സഹായിക്കുന്നു. ഇതുവരെ, ത്രോട്ടിൽ ഇൻപുട്ട് രജിസ്റ്റർ ചെയ്യുന്നതിന് ഒരു സെക്കൻഡ് എടുക്കുമെന്നതിനാൽ സ്‍കൂട്ടർ കുറച്ച് ദൂരം പിന്നോട്ട് പോകുമായിരുന്നു.