ഒല ഇലക്ട്രിക് യുകെയില്‍ പുതിയ ഓട്ടോമൊബൈല്‍ ഡെവലപ്‌മെന്റ് സൗകര്യം സ്ഥാപിക്കാന്‍ ഒരുങ്ങുന്നു

ല ഇലക്ട്രിക് യുകെയിൽ ഒരു പുതിയ ഓട്ടോമൊബൈൽ ഡെവലപ്‌മെന്റ് സൗകര്യം സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഈ സജ്ജീകരണത്തെ ഓല ഫ്യൂച്ചർഫൗണ്ടറി എന്ന് വിളിക്കുന്നു എന്നും ഇത് യുകെയിലെ കവെൻട്രിയിൽ ആണ് സ്ഥാപിതമാകുക എന്നും ബൈക്ക് വെയ്‍ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പുതിയ സൗകര്യം എൻജിനീയറിങ്ങിനും വാഹന രൂപകല്പനയ്ക്കും ഉപയോഗിക്കുമെന്നും ബെംഗളൂരുവിൽ നിന്നുള്ള ടീമുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇരുചക്രവാഹനങ്ങളും നാലുചക്രവാഹനങ്ങളും ഇവിടെ വികസിപ്പിക്കും. ഈ സൗകര്യത്തിൽ സെൽ സാങ്കേതികവിദ്യകൾ പോലെയുള്ള പുതിയ ഊർജ്ജ സംവിധാനങ്ങൾ വികസിപ്പിക്കുമെന്നും ഒല ഇലക്ട്രിക് അവകാശപ്പെടുന്നു.

ഓല ഇലക്ട്രിക് നിലവിൽ എസ്1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറുകള്‍ രാജ്യത്ത് വിൽക്കുന്നു. ഇതിന് ധാരാളം ബുക്കിംഗുകൾ നേടാൻ കഴിഞ്ഞെങ്കിലും, ഡെലിവറി പ്രക്രിയ വാങ്ങുന്നവർക്ക് സുഗമമായിരുന്നില്ല. ഓലയുടെ ഉപഭോക്താക്കൾ നീണ്ട കാത്തിരിപ്പും മോശം ഉപഭോക്തൃ സേവനവും ഒപ്പം എസ് 1 വേരിയന്റിൽ നിന്ന് എസ് 1 പ്രോയിലേക്ക് ശക്തമായി നവീകരിക്കുകയും ചെയ്യുന്നു.

Top