ബെംഗളുരു: ഔട്ട്‌സ്റ്റേഷന്‍ സേവനം വ്യാപിപ്പിക്കാനായി ഒല ഗൂഗിളുമായി കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ട്.
അന്തര്‍നഗര യാത്രയ്ക്കു സഹായിക്കുന്ന സ്മാര്‍ട്ട് മൊബൈല്‍ സൊല്യൂഷനാണ് ‘ഒല ഔട്ട്‌സ്റ്റേഷന്‍’ ആപ്പ്.
ഈ പങ്കാളിത്തം വഴി മുംബൈ, ബംഗളുരു, ചെന്നൈ, പൂണെ, ഹൈദരാബാദ് തുടങ്ങി 23 നഗരങ്ങളില്‍ നിന്ന് 215 വണ്‍വേ റൂട്ടുകളിലേക്ക് ബുക്കിംങ് നടത്താം.
പുതിയ സംവിധാനം അനുസരിച്ച് ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്കു യാത്ര ചെയ്യുന്നയാള്‍ മൊബൈല്‍ ഗൂഗിള്‍ മാപ് ഉപയോഗിക്കുമ്പോള്‍ ഒല ഔട്ട്‌സ്റ്റേഷന്‍ ആപ്പിലേക്ക് ഡയറക്ട് ചെയ്യപ്പെടുന്നു.
ഒരിക്കല്‍ ഗൂഗിള്‍ മാപ്പില്‍ ലക്ഷ്യം ടൈപ്പു ചെയ്താല്‍ യാത്രക്കാരന് ഒലയിലെ കമ്മ്യൂട്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കാം.
തുടര്‍ന്ന് ഒലയുടെ ബുക്കിംങ് സ്‌ക്രീനില്‍ നിന്നും ബുക്കിംങ് നടത്താം.
നിലവില്‍ 215 വണ്‍വേ റൂട്ടുകളിലാണ് സര്‍വീസ് ഉള്ളത്. ഭാവിയില്‍ ഇത് 500 ആയി ഉയര്‍ത്തുമെന്ന് കമ്പനി അറിയിച്ചു.