ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഒല, യാത്രക്കാര്‍ക്കായി ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. ആകോ ജനറല്‍, ഐ.സി.ഐ.സി.ഐ എന്നീ ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി ഒരുക്കുന്നത്. യാത്രയ്ക്കിടയില്‍ ലാപ്‌ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള ലഗേജുകള്‍ നഷ്ടപ്പെടല്‍, വിമാനയാത്ര മുടങ്ങല്‍, അപകടങ്ങളെ തുടര്‍ന്നുണ്ടാകുന്ന ആശുപത്രി ചിലവുകള്‍, ആംബുലന്‍സ്, ഗതാഗത ചിലവുകള്‍ തുടങ്ങിയയ്ക്കായിരിക്കും ഇന്‍ഷുറന്‍സ് തുക ലഭ്യമാകുന്നത്.
അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിക്ക് നഗരത്തിനകത്തുള്ള യാത്രകളില്‍ ഒരു രൂപയാണ് പ്രീമിയം ഈടാക്കുന്നത്. വാഹനങ്ങള്‍ വാടകയ്ക്ക് വിളിക്കുന്ന ഒല റെന്റലിന് 10 രൂപയും ദീര്‍ഘദൂര യാത്രകള്‍ക്കുള്ള ഒല ഔട്ട് സ്റ്റേഷന്‍ സര്‍വ്വീസുകള്‍ക്ക് 15 രൂപയുമാണ് പ്രീമിയം.