ടാക്‌സി സേവന രംഗത്തെ പ്രമുഖരായ ഒല വിദേശത്തും സേവനമാരംഭിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ വിദേശ രാജ്യങ്ങളില്‍ ഉള്ള ഓണ്‍ലൈന്‍ ടാക്‌സികള്‍ ഊബര്‍, ദീദി, ലിഫ്റ്റ്, ഗ്രാബ് തുടങ്ങിയവരാണ്. ഓസ്‌ട്രേലിയന്‍ നഗരങ്ങളായ സിഡ്‌നി, മെല്‍ബണ്‍, പെര്‍ത്ത് എന്നിവിടങ്ങളില്‍ ഒല ഡ്രൈവര്‍മാര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ഈ വര്‍ഷം ആദ്യ പകുതി തന്നെ ഒല ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂചന.
ഡ്രൈവര്‍മാരില്‍ നിന്ന് 7.5 ശതമാനം കമ്മീഷന്‍ ഈടാക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഊബര്‍, ടാക്‌സിഫൈ എന്നിവ ഈടാക്കുന്ന കമ്മീഷനേക്കാള്‍ കുറവാണിത്. ഇത് മറ്റ് കമ്പനികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുവാന്‍ സാധ്യതയുണ്ട്. ഊബര്‍ 25 ശതമാനവും ടാക്‌സിഫൈ 15 ശതമാനവും കമ്മീഷനാണ് നിലവില്‍ ഈടാക്കുന്നത്. 110 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒലയ്ക്ക് 125 മില്യണ്‍ ഉപഭോക്താക്കളാണ് ഇന്ത്യയില്‍ ഉള്ളത്.