old-500-notes-will-be-pulled-out-from-emergency-services-soon

ന്യൂഡല്‍ഹി: അസാധുവാക്കിയ 500 രൂപ നോട്ടുകള്‍ അവശ്യസേവനങ്ങള്‍ക്ക് ഈ മാസം 15 വരെ ഉപയോഗിക്കാമെന്ന തീരുമാനം ഉടന്‍ പിന്‍വലിക്കും. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇതു സംബന്ധിച്ച ഫയലില്‍ ഒപ്പിട്ടതായാണ് സൂചന.

ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് വിവരം.

നേരത്തേ 1000 രൂപ പൂര്‍ണമായും നിരോധിച്ചിരുന്നുവെങ്കിലും പഴയ 500 രൂപാ നോട്ടുകള്‍ ഡിസംബര്‍ 15 വരെ അവശ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ പിന്‍വലിക്കുന്നത്

Top