ഉത്തര്‍പ്രദേശ്: ട്രെയിന്‍ യാത്രയ്ക്കിടെ വൃദ്ധ ദമ്പതികളുടെ ദേഹത്ത് സഹയാത്രികന്‍ മൂത്രമൊഴിച്ചതായി പരാതി. മദ്യലഹരിയിലായിരുന്ന 20 കാരന്‍ ദമ്പതികള്‍ക്ക് മേല്‍ മൂത്രമൊഴിച്ചെന്നാണ് ആരോപണം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസിന്റെ എസി കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു ദമ്പതികള്‍ക്കാണ് ദുരനുഭവം നേരിട്ടത്.
സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസിന്റെ ബി 3 കോച്ചിനുള്ളില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു വൃദ്ധ ദമ്പതികള്‍. ലോവര്‍ ബര്‍ത്തുകളില്‍ കിടക്കുകയായിരുന്ന ഇവര്‍ക്ക് മേല്‍ മദ്യലഹരിയിലായിരുന്ന യുവാവ് മൂത്രമൊഴിക്കുകയായിരുന്നു. സഹയാത്രികരാണ് വിവരം കോച്ച് അറ്റന്‍ഡന്റിനെയും ടിടിഇയെയും അറിയിച്ചത്.
തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കുത്തബ് വിഹാര്‍ സ്വദേശിയായ റിതേഷ് എന്നയാളാണ് ദമ്പതികള്‍ക്ക് മേല്‍ മൂത്രമൊഴിച്ചത്. ഇയാളെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ ഇറക്കി വിട്ടു. പ്രതിയെ ആര്‍പിഎഫിന് കൈമാറി. പ്രതി റിതേഷിനെതിരെ റെയില്‍വേ ആക്ട് 145 പ്രകാരം കേസെടുത്തിട്ടുണ്ട്.