കോഴിക്കോട് പട്ടാപ്പകല്‍ 65 കാരിയെ ബോധരഹിതയാക്കി മോഷണം

കോഴിക്കോട്: പട്ടാപ്പകല്‍ 65 കാരിയെ ബോധരഹിതയാക്കി മോഷണം.മുത്തേരി സ്വദേശിനിയായ യശോദ ആണ് അക്രമത്തിന് ഇരയായത്. കോഴിക്കോട് മുക്കത്താണ് സംഭവം.

ഓമശ്ശേരിയില്‍ ഹോട്ടല്‍ ജോലിക്ക് പോകാനായി മുത്തേരിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറിയതാണെന്നും പിന്നീട് നടന്നതൊന്നും ഓര്‍മ്മയില്ലെന്നും ഇവര്‍ പറയുന്നു. ശരീരത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍, ഫോണ്‍ അടക്കം എല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്.

പരിക്കേറ്റ യശോദ ഇപ്പോള്‍ കെഎംസിടി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Top