ലക്‌നോ: ഉത്തര്‍പ്രദേശില്‍ മദ്യനിരോധനം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച് വൃദ്ധന്റെ ആത്മഹത്യാശ്രമം.
ചിമ്മന്‍ ലാല്‍ ജെയ്ന്‍ എന്ന ഗാന്ധിയനാണ് ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയത്. മദ്യനിരോധനം നടപ്പാക്കണമെന്ന ആവശ്യവുമായി ജില്ലാ ആസ്ഥാനത്തെത്തിയ ഇദ്ദേഹം അവിടുത്തെ മരത്തില്‍ കയറി, കയര്‍ കഴുത്തില്‍ കുരുക്കി ഭീഷണി മുഴക്കുകയായിരുന്നു.
ചിമ്മന്‍ ലാലിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും അദ്ദേഹം ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. ഇതിന് ശേഷമാണ് അയാള്‍ താഴെയിറങ്ങിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപത്ത് മദ്യശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാതിരിക്കുക. ദേശീയ പാതയോരത്തെ മദ്യശാലകല്‍ അടച്ചു പൂട്ടുക എന്നിവയായിരുന്നു ചിമ്മന്‍ ലാലിന്റെ പ്രധാന ആവശ്യങ്ങള്‍.
ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇതിന് മുന്‍പും ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്.