ബറേലി: ഉത്തര്‍പ്രദേശില്‍ വീണ്ടും പട്ടിണി മരണം.
ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പട്ടിണി മൂലം വയോധിക മരിച്ചു. ബറേലിയിലെ ഇഷാഖ് അഹമ്മദിന്റെ ഭാര്യ സാകിന (50) ആണ് മരിച്ചത്.
ഫത്തേഗഞ്ചിലെ ഭോലെ നഗറിലാണ് ഇഷാഖ് അഹമ്മദും സാകിനയും കഴിഞ്ഞിരുന്നത്.
കഴിഞ്ഞ അഞ്ചു ദിവസമായി സാകിന കിടപ്പിലായിരുന്നു. റേഷന്‍ കടയില്‍ എത്താന്‍ ഇവര്‍ക്ക് കഴിയാത്തതിനാല്‍ റേഷന്‍ ലഭിച്ചില്ല. സാകിനയ്ക്കു അസുഖമാണെന്നും അറിയിച്ചിട്ടും ഇഷാഖിന് റേഷന്‍ നല്‍കാന്‍ കടയുടമ തയാറായില്ല. സാകിനയുടെ വിരലടയാളം പതിപ്പിച്ചാല്‍ മാത്രമേ റേഷന്‍ നല്‍കാന്‍ കഴിയുവെന്നാണ് കടയുടമ അറിയിച്ചത്. ഇതേ തുടര്‍ന്ന് ദമ്പതികള്‍ പട്ടിണിയിലായിരുന്നു.
വാര്‍ത്താ ഏജന്‍സിയായ എന്‍ഐ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തെ ജാര്‍ഖണ്ഡിലെ സന്തോഷി കുമാരിയെന്ന പെണ്‍കുട്ടി റേഷന്‍ ലഭിക്കാതെ പട്ടിണി മൂലം മരിച്ചത് വാര്‍ത്തയായിരുന്നു.