ഒളിമ്പിക്‌സ്; ബ്രസീലും ഐവറി കോസ്റ്റും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

ടോക്യോ: സൗദി അറേബ്യയുടെ കടുത്ത വെല്ലുവിളി മറികടന്ന് ബ്രീസില്‍ ഒളിംപിക് ഫുട്ബോളിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഡിയില്‍ സൗദിക്കെതിരെ 3-1നായിരുന്നു കാനറികളുടെ ജയം. ഗ്രൂപ്പില്‍ നിന്ന് ജര്‍മനി പുറത്തായി. ആഫ്രിക്കന്‍ കരുത്തരായ ഐവറി കോസ്റ്റുമായി സമനിലയില്‍ പിരിഞ്ഞതോടെ ജര്‍മനി പുറത്തായി. ഗ്രൂപ്പ് ബിയി നിന്ന് ദക്ഷിണ കൊറിയ, ന്യൂസിലന്‍ഡ് ടീമുകളും ക്വാര്‍ട്ടറിലെത്തി.

സൗദിക്കെതിരെ 14-ാം മിനിറ്റില്‍ മതേയൂസ് കുഞയുടെ ഗോളില്‍ ബ്രസീല്‍ മുന്നിലെത്തി. എന്നാല്‍ 27-ാം ബ്രസീലിനെ ഞെട്ടിച്ച് സൗദി ഗോള്‍ തിരിച്ചടിച്ചു. അബ്ദുലേല അലമ്രിയുടെ വകയായിരുന്നു ഗോള്‍. പിന്നീട് 75-ാം മിനിറ്റ് വരെ നിലവിലെ ചാംപ്യന്മാരെ പിടിച്ചുകെട്ടാന്‍ സൗദിക്കായി. 76-ാം മിനിറ്റിലും ഇഞ്ചുറി സയത്തും റിച്ചോര്‍ലിസണ്‍ ഗോള്‍ നേടിയതോടെ ബ്രസീല്‍ വിജയം പൂര്‍ത്തിയാക്കി.

ജര്‍മനിയെ ഐവറി കോസ്റ്റ് സമനിലയില്‍ തളയ്ക്കുകയായിരുന്നു. 67-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ഹെന്റിച്ചിന്റെ സെല്‍ഫ് ഗോളിനാണ് ഐവറി കോസ്റ്റ് മുന്നിലെത്തുന്നത്.73-ാം മിനിറ്റില്‍ എഡ്വേര്‍ഡ് ലോവന്‍ ജര്‍മനിക്കായി സമനില ഗോള്‍ നേടി. എന്നാല്‍ ക്വാര്‍ട്ടറിലെത്താന്‍ ഈയൊരു ഗോള്‍ മതിയായിരുന്നില്ല.

ഗ്രൂപ്പ് ബിയില്‍ ഹോണ്ടുറാസിനെ എതിരില്ലാത്ത ആറ് ഗോളിനാണ് ദക്ഷിണ കൊറിയ ജയിച്ചത്. ന്യൂസിലന്‍ഡ്- റൊമാനിയ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു.

 

Top