ടോക്യോ: ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ അമ്പെയ്ത്ത് പ്രതീക്ഷ ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. ദക്ഷിണ കൊറിയന്‍ താരം ആന്‍ സാനിനോടാണ് പരാജയപ്പെട്ടത്. തോല്‍വി 6-0 നാണ്. ദീപികയുടെ ആദ്യ ഷോട്ട് തന്നെ ലക്ഷ്യം തെറ്റി. സമര്‍ദത്തിന് വഴങ്ങിയാണ് തോല്‍വി.
യോഗ്യത ഘട്ടം തന്നെ റെക്കോര്‍ഡിട്ടാണ് ആന്‍സാന്‍ കടന്നത്. ആന്‍സാന്‍ ജയിക്കുമെന്ന പ്രതീക്ഷ ദക്ഷിണ കൊറിയയ്ക്കുണ്ടായിരുന്നു. ടോക്യോയില്‍ രണ്ട് സ്വര്‍ണ മെഡലുകള്‍ താരം നേരത്തെ തന്നെ നേടിയിരുന്നു. മിക്സഡ്, ഗ്രൂപ്പ് ഇനങ്ങളിലാണ് വിജയം. മൂന്ന് സെറ്റുകളില്‍ 7 പോയിന്റ് നേടി ദീപിക തോല്‍വി വഴങ്ങി.
ഇന്ത്യയുടെ തന്നെ അതാനു ദാസ് പുരുഷ സിംഗിള്‍സില്‍ മത്സരിക്കുന്നുണ്ട്. ദീപിക കുമാരി പ്രീ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത് റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ കെസീന പെറോവയാണ്. ദീപിക കെസീനയെ തോല്‍പ്പിച്ചത് ഷൂട്ട് ഓഫിലായിരുന്നു.